കൊച്ചി: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് 70 കുട്ടികൾ നിരീക്ഷണത്തിൽ. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതിന് ശേഷം ഇവർ നിരവധി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. തുടര്‍ന്ന് ഈ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 70 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ശ്രീമൂലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയത്. നഴ്സിന്റെ ഭര്‍ത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
Post Your Comments