
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനോഷ് ഘോഷ് (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഫാൽറ്റ നിയോജക മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് തമോനോഷ് ഘോഷ്. മൂന്ന് തവണയാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. തമോനോഷ് ഘോഷിന്റെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.
പശ്ചിമബംഗാളിൽ ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 14728 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 581 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
Post Your Comments