KeralaLatest NewsNews

ഇവരുടെ ഉദ്ദേശം വ്യക്തമല്ലേ.. സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും : സിനിമ വിജയിക്കാന്‍ പയറ്റിയ തന്ത്രം കൊള്ളാം മോനേ പൃഥ്വീ, ആഷിഖേ ആ പൂതി മനസില്‍ വെച്ചേക്ക്.. മലയാളികള്‍ വിഡ്ഢികളല്ല കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്

വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ വിവാദമാകുന്നു… ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും : സിനിമ വിജയിക്കാന്‍ പയറ്റിയ തന്ത്രം കൊള്ളാം മോനേ പൃഥ്വീ, ആഷിഖേ ആ പൂതി മനസില്‍ വെച്ചേക്ക്.. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു മലയാളികള്‍ വിഡ്ഢികളല്ല കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read Also : കുഞ്ഞുങ്ങള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്നശരീരം വിട്ടു നല്‍കിയ രഹ്ന ഫാത്തിമയുടെ വിഷയത്തില്‍ പ്രതികരണവുമായി ഒരു ഡോക്ടര്‍

മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജും ആഷിഖ് അബുവും. സിനിമ പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളുടെ പെരുമഴയാണ്. ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി എത്തുകയാണ് പൃഥ്വിരാജും ആഷിഖ് അബുവും. സിനിമ പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളുടെ പെരുമഴയാണ്. ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംഘടനയുടെ സംസ്ഥാന അധ്യക്ഷയായ കെ പി ശശികല സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പും ചര്‍ച്ചയാകുന്നു.

കെ പി ശശികലയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..;

2021ലേക്ക് വാരിയന്‍ക്കുന്നന്‍ പുനരവതരിക്കുന്നത്രെ!
നായകനും സംവിധായകനും ഹര്‍ഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുന്‍പ് കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശം വ്യക്തം’ സംഘ പരിവാറുകാര്‍ കേറിക്കൊത്തും മതേതരര്‍ രക്ഷക്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാന്‍ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?
അവരെ കുറ്റം പറയാന്‍ പറ്റ്വോ ?

മീശയെന്ന മൂന്നാം കിട നോവല്‍ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററില്‍ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാള്‍ വിളിക്കുന്നു. അതില്‍ ആറ്റുകാല്‍ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചര്‍ ഉടനെ പ്രതികരിക്കണം. ഞാന്‍ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവര്‍ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീല്‍ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്.

ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ, ആഷിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! ഞങ്ങള്‍ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021 ല്‍ ഹിന്ദുക്കള്‍തയ്യാറല്ല!
ആഷിഖേ സംവിധാനിച്ചോളു… കാണാം

.

shortlink

Related Articles

Post Your Comments

Related Articles


Back to top button