മുംബൈ: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ് ഫേസ് ആപ്പിലെ ജെന്‍ഡര്‍ ചെയ്ഞ്ചിംഗ്. സ്വന്തം മുഖം മാറ്റി അതിലേക്ക് താന്‍ എതിര്‍ ലിംഗത്തിലായിരുന്നെങ്കില്‍ എങ്ങനെയിരിക്കുമെന്നാണ് ആപ്പ് കാണിക്കുന്നത്. ഇതോടെ എല്ലാവരും തങ്ങളുടെ മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ്. ആണ് പെണ്ണായും പെണ്ണ് ആണായും മാറുന്നത് സെലിബ്രിറ്റികളും ആരാധകരും ഇതേറ്റെടുത്തു. കഴിഞ്ഞ ദിവസം യുവരാജ് സിംഗ് ഇന്ത്യന്‍ താരങ്ങളുടെ സ്ത്രീ രൂപങ്ങള്‍ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ യവരാജിന് പിന്നാലെ ഹര്‍ഭജന്‍ സിംഗും എത്തിയിരിക്കുകയാണ്. ഇന്ത്യ കണ്ട മികച്ച താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും ഗംഭീറും സെവാഗും യുവിയും എല്ലാം അടങ്ങുന്ന മുന്‍ താരങ്ങളുടെ ഫോട്ടോയാണ് ഹര്‍ഭജന്‍ പങ്കുവച്ചത്. പോസ്റ്റ് പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. പോസ്റ്റ് ഹിറ്റായതോടെ കമന്റുമായി ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയുമെത്തി.
‘ഇതില്‍ ആരെ നിങ്ങള്‍ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും’ എന്നായിരുന്നു ഹര്‍ഭജന്റെ ഫോട്ടോ പങ്കുവച്ച് ചോദിച്ചത്. വിരേന്ദര്‍ സെവാഗ്, സച്ചിന്‍, ദ്രാവിഡ്, യുവി, ഗംഭീര്‍, ഗാംഗുലി, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ‘ഫ്ലാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു.’ എന്നാണ് ഗാംഗുലി കമന്റ് ചെയ്തത്. ആ പെണ്‍കുട്ടിയാകട്ടെ യഥാര്‍ത്ഥത്തില്‍ ഗാംഗുലി തന്നെയാണെന്നതാണ് രസകരമായ കാര്യം.
https://www.instagram.com/p/CBxfLF0BVYl/?utm_source=ig_embed
ഗാംഗുലിയുടെ കമന്റ് എത്തിയതോടെ ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കമന്റുമായെത്തി. നിരവധി പേരാണ് ഗാംഗുലിയുടെ കമന്റിന് പ്രതികരിച്ചത്. എന്തായാലും ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങള്‍ പെണ്‍മുഖത്തിലെത്തിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നേരത്തെ ക്രിക്കറ്റ് താരങ്ങള്‍ പെണ്‍മുഖത്തേക്ക് മാറിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് യുവരാജും രംഗത്തെത്തിയിരുന്നു. ‘ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?’ എന്ന് ചോദിച്ചായിരുന്നു ഫോട്ടോ യുവി പങ്കുവച്ചത്.
ഉടനെ തന്നെ യുവിയുടെ പോസ്റ്റ് വലിയ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. നിരവധിപേര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളും ആരാധകരും ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരടക്കം കമന്റുമായി എത്തിയിരുന്നു. കമന്റുകളില്‍ കൂടുതലും നിറഞ്ഞത് ഭുവനേശ്വര്‍ കുമാറാണ്. കൂട്ടത്തിലെ അതീവ സുന്ദരി ഭുവിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റയുടെ ഭാര്യ റുഷ്മ, ബോളിവുഡ് താരങ്ങളായ ആശിഷ് ചൗധരി എന്നിവരെല്ലാം കമന്റുമായെത്തിയിരുന്നു.
രോഹിത് കൊഹ്ലി, ധവാന്‍, ധോണി, ചഹാല്‍, ബുംമ്ര, ജഡേജ, ഷമി തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ഫേസ് ആപ്പിലൂടെ സ്ത്രീകളുടെ മുഖമാക്കി മാറ്റിയിരിക്കുന്നത്.
Post Your Comments