അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. 702പേർ കൂടി ബുധനാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ, രോഗമുക്തി നേടിയവരുടെ എണ്ണം 34,405ആയി ഉയർന്നു. 450പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,133ഉം, മരണസംഖ്യ 307ഉം ആയി. നിലവിൽ 11,421പേരാണ് ചികിത്സയിലുള്ളതെന്നു യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് ആശങ്ക ഒഴിയാതെ സൗദി അറേബ്യ. 41പേർ ബുധനാഴ്ച്ച മരിച്ചു, 3123 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1387ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 167267 ഉം ആയി. 2912 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 112797 ആയി ഉയർന്നു. 53083 രോഗികളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 16052 രോഗികളും റിയാദിലാണ്. 2129 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഏഴു പേരുടെ നില അതീവ ഗുരുതരമാണ്.
ഇന്നലെ മാത്രം 34511 കോവിഡ് ടെസ്റ്റുകൾ പൂർത്തീകരിച്ചപ്പോൾ, രാജ്യത്ത് ആകെ 1380031 കോവിഡ് പരിശോധനകളാണ് ഇതിനകം ആകെ പൂർത്തീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ ഹുഫൂഫിലാണ്. യഥാക്രമം ദമാം, തായിഫ്, മക്ക, റിയാദ് ജിദ്ദ, മുബറസ്, മദീന, ഖോബാർ എന്നീ പ്രദേശങ്ങളാണ് തൊട്ടുപുറകിലുള്ളതെന്നും, 195 പ്രദേശങ്ങളിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also read : യാത്രയിലുടനീളം കോവിഡ് ചര്‍ച്ച ; പാക് വിമാനാപകടം ശ്രദ്ധക്കുറവ് കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
കുവൈറ്റിൽവീണ്ടും ആശങ്ക പടർത്തി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 846 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 41,879ഉം, മരണസംഖ്യ 337ഉം ആയി. 505 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 8733ആയി ഉയർന്നു. നിലവിൽ പേരാണ് ചികിത്സയിലുള്ളത്. 153 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ജഹ്റ ഗവർണറേറ്റിൽ 291, അഹ്മദി ഗവർണറേറ്റിൽ 200, ഫർവാനിയ ഗവർണറേറ്റിൽ 140, ഹവല്ലി ഗവർണറേറ്റിൽ 122, കാപിറ്റൽ ഗവർണറേറ്റിൽ 93 എന്നിങ്ങനെയാണ് തരം തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം.
ഖത്തറിൽ കോവിഡ് ബാധിതച്ച് 5പേർ കൂടി മരണപ്പെട്ടു, 57, 58, 77, 85, 93 വയസുള്ളവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,231 പേരില്‍ നടത്തിയ പരിശോധനയില്‍ 1,199 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 90,778ഉം, മരണസംഖ്യ 104ഉംആയി. രോഗമുക്തി നേടിയവരുടെ എണ്ണം 73,083 ആയി ഉയർന്നു. നിലവിൽ 17,591 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 217പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,33,172പേർ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ. 3585 പേരിൽ നടത്തിയ പരിശോധനയിൽ 1142 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 471 പേർ പ്രവാസികളും 671 പേർ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33536ഉം, മരണസംഖ്യ 142ഉം ആയി. 693പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 17972 ആയി ഉയർന്നു. 15422 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സ തേടിയവരുടെ എണ്ണം 417 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 626 പേർ മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 23422 ആയി. 12918 പേർക്കാണ് ഇവിടെ സുഖം പ്രാപിച്ചത്. മരണപ്പെട്ടതിൽ 104 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
Also read : കേരളത്തിലേക്ക് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റീനില്‍ ഇളവ്
ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. 91ഉം 57ഉം വയസ്സുള്ള സ്വദേശികളാണ് മരിച്ചത്. 643 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 371 പേർ പ്രവാസികളാണ്. 262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67ഉം, കോവിഡ് സ്ഥിരീകരിച്ചവരുടെ ണം 23062ഉം ആയി. 588 പേർ സുഖംപ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 17450ആയി ഉയർന്നു. നിലവിൽ 5545പേരാണ് ചികിത്സയിലുള്ളതെന്നു അധികൃതർ അറിയിച്ചു.
Post Your Comments