കൊച്ചി: പ്രളയഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ ഫണ്ട് തട്ടാന്‍ സഹായിച്ചത് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ . പ്രളയഫണ്ട് തട്ടിപ്പുകേസിലെ മുഖ്യപ്രതി സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എം.എം അന്‍വറിനെ തട്ടിപ്പില്‍ സഹായിച്ചത് സ്വന്തം ഭാര്യ തന്നെയെന്ന് വെളിപ്പെടുത്തല്‍. ഇയാളെ തെളിവെടുപ്പിനായി അയ്യനാട് സഹകരണബാങ്കില്‍ എത്തിച്ചു. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ പിന്‍വലിച്ചതിന്റെയും പണം തിരിച്ചടച്ചതിന്റെയും രസീതുകളാണ് അന്വേഷണസംഘം ബാങ്കില്‍ നിന്ന് പിടിച്ചെടുത്തത്.
ദുരിതാശ്വസ ഫണ്ടില്‍ നിന്നും കുടുതല്‍ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും, തട്ടിയെടുത്ത പണം എവിടെയാണെന്ന് അറിയുന്നതിനും ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴിയാണ് അന്‍വര്‍ പത്ത് ലക്ഷത്തിഅമ്പതിനാലായിരം രൂപ തട്ടാന്‍ ശ്രമിച്ചത്.
അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ ഭാര്യയാണ് പണം പിന്‍വലിക്കാന്‍ അന്‍വറിനെ സഹായിച്ചത്. ഈവര്‍ഷം നവംബര്‍ 28 നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും കളക്ട്രേറ്റിലെ ക്ലര്‍ക്കുമായ വിഷണു പ്രസാദ് അഞ്ച് ലക്ഷം രൂപ അന്‍വറിന്റെ അക്കൗണ്ടില്‍ ഇട്ടത്.പിന്നീട് വീണ്ടും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വന്നതോടെ ബാങ്ക് മനേജര്‍ക്ക് സംശയമായി. ഈ സംശയമാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തട്ടിപ്പ് പുറത്തായെന്ന് വ്യക്തമായതോടെ അന്‍വര്‍ കളക്ടറെ കണ്ട് പണം കൈമാറി കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Post Your Comments