സോഫ്റ്റ് വെയര്‍കമ്പനികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഫെയ്‌സ്ബുക്ക്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാജ ലൈക്കുകളും കമന്റുകളും സൃഷ്ടിച്ചതിന് അമേരിക്കയിലും യൂറോപിലും രണ്ട് വ്യത്യസ്ത പരാതികളാണ് കമ്പനി നല്‍കിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള മാസ്റൂട്ട് 8 എന്ന ഡാറ്റാ സ്‌ക്രാപ്പിംഗ് സേവനം നടത്തുന്ന കമ്പനിക്കെതിരെയും സ്പെയ്നില്‍ പ്രവര്‍ത്തിക്കുന്ന എംജിപി25 സൈബറിന്റ് സര്‍വീസസ് എന്ന സ്ഥാപനത്തിനെതിരെയുമാണ് പരാതി.ഈ കമ്പനികള്‍ സ്‌പെയിനിന്റെയും യുഎസിന്റെയും നിയമങ്ങള്‍ ലംഘിച്ചുവെന്നും, ഉപയോഗത്തിനെതിരെ ശാശ്വത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഫെയ്സ്ബുക്ക് പരാതിയിൽ പറയുന്നു.
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ച് കൈക്കലാക്കി. ഉപയോക്താക്കള്‍ അറിയാതെയാണ് ഇത് ചെയ്തത്. ഇതുവഴി 5500 ല്‍ അധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ മാസ്റൂട്ട്8 കൈക്കലാക്കിയതായും ഫേസ്ബുക് ആരോപിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് കമ്പനി മേധാവി മുഹമ്മദ് സാഗറിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.
Post Your Comments