വാഷിംഗ്ടണ്‍: ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകൾ പ്രകാരം 93,53,734 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,79,805 പേര് മരണപ്പെട്ടു. 50,41,711 പേര് രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ 24,24,168 പേരും ബ്രസീലിൽ 11,51,479 പേരുമാണ് രോഗബാധിതരായത്.
Read also: കോവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന
മറ്റുള്ള രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ,
റഷ്യ- 5,99,705, ഇന്ത്യ- 4,56,115, ബ്രിട്ടന്- 3,06,210, സ്പെയിന്- 2,93,832, ഇറ്റലി- 2,38,833, ഇറാന്- 2,09,970, പെറു- 2,60,810, ചിലി- 2,50,767.
മരിച്ചവരുടെ എണ്ണം,
അമേരിക്ക- 1,23,473, ബ്രസീല്‍- 52,771, റഷ്യ- 8,359, ഇന്ത്യ- 14,483, ബ്രിട്ടന്- 42,927, സ്പെയിന്- 28,325, ഇറ്റലി- 34,675, ഇറാന്- 9,863, പെറു- 8,404, ചിലി- 4,505.
Post Your Comments