ന്യൂഡല്‍ഹി: കോവിഡ് മൂലം ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന. ഒരു ലക്ഷം പേരില്‍ വൈറസ് ബാധ മൂലം മരിക്കുന്നവരുടെ കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കുറവ് പേർ മരിക്കുന്നത് ഇന്ത്യയിലാണ്. ആഗോള ശരാശരി പരിശോധിക്കുകയായെങ്കില്‍ ffഇതിന്റെ ആറിരട്ടിയിലധികമാണ് മരണനിരക്ക്. അതായത് ലക്ഷത്തില്‍ 6.04 ആണ് മരണനിരക്ക്. യു.കെ.യില്‍ 63.13 ഉം സ്‌പെയിനില്‍ 60.60 ഉം ഇറ്റലിയില്‍ 57.19 ഉം അമേരിക്കയില്‍ 36.30ഉം ആണ് കണക്ക്.
Read also: പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം കുതിക്കുമ്പോൾ കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി ഐസിഎംആർ
അതേസമയം ഇന്ത്യയില്‍ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗമുക്തരാവുന്നവരുടെ നിരക്ക് 56.38 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. ഇതുവരെ 2,48,189 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. കഴിഞ്ഞദിവസം മാത്രം 10,994 പേര്‍ക്കാണ് രോഗം ഭേദമായത്.
Post Your Comments