പരിയാരം: കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികിത്സയില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണൂരില്‍ മരിച്ച കെ പി സുനിലിന്റെ സഹോദരനാണ് പരാതി നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് ജൂണ്‍ 14 മുതല്‍ 16 വരെ സുനിലിന് ഒരു ചികിത്സയും നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യമന്ത്രി, പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ, തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുനില്‍ പറയുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് സുനിലിന് മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരിക്കുന്നത്.
അതേസമയം ഈ ആരോപണം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയത്.
Post Your Comments