മൂവാറ്റുപുഴ: പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലാണ് 23കാരനായ തൊടുപുഴ സ്വദേശി അഖില്‍ ശിവന്‍, 36കാരിയായ ഇയാളുടെ ഭാര്യ പ്രസീദ കുട്ടന്‍ എന്നിവര്‍ അറസ്റ്റിലായത്.
ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട അഖില്‍ ശിവനുമായി പിന്നീട് മൂവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനാല്‍ 2 മാസം മുമ്പ് പെണ്‍കുട്ടിയെ അഖില്‍ കടത്തിക്കൊണ്ടുപോയി. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും പോക്‌സോ നിയമ പ്രകാരം അഖിലിനെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനിടയില്‍ അഖില്‍ പാലക്കാട് സ്വദേശിനിയായ നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ പ്രസീദയുമായി പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് അഖിലും പ്രസീദയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടു പോയത്. മൂവരും വയനാട്ടിലെ വീട്ടില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു.
ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ പെരുമ്പാവൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നു വന്ന അഖിലിനെയും പ്രസീദയെയും മൂവാറ്റുപുഴയില്‍ നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments