ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.പുല്‍വാമയിലെ ത്രാള്‍ പ്രദേശത്തുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.
ശേഷം നടത്തിയ പരിശോധനയില്‍ പൊട്ടിയ ഗ്രനേഡിന്റെ അവശിഷ്ടങ്ങളും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.സുരക്ഷാ സേന വധിച്ച ഭീകരരോ ഇവരുടെ കൂട്ടാളികളോ ആണ് സിആര്‍പിഎഫ് ക്യാമ്പിന് നേരേ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സിആര്‍പിഎഫ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ന് പുലര്‍ച്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ബുന്ദ്സൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഒരു സുരക്ഷാ സേന ഉദ്യോഗസ്ഥന് വീരമൃത്യുവരിച്ചു.
Post Your Comments