നെടുങ്കണ്ടം: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സംഭവം. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)-നെയാണ് പോലീസ് പിടികൂടിയത്.
വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ബലമായി കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് ആനക്കല്ലിൽനിന്നു പിടികൂടിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ. ചാക്കോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments