Latest NewsKeralaIndia

സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ നാട്ടിലെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗിയുടെ ഇടപെടൽ അഭിനന്ദനീയം എന്നാൽ കേരളത്തിന്റെ നിലപാട് നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി

പ്രവാസികൾക്ക് നാട്ടിലെത്താൻ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിക്കവെ ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

തിരുവനന്തപുരം : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതര സംസ്ഥാനക്കാരെ തിരികെ അയക്കാനും സ്വന്തം ജനങ്ങളെ നാട്ടിലെത്തിക്കാനും യു പി മുഖ്യമന്ത്രി നടത്തിയ ഇടപെടൽ ശ്രദ്ധേയമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പ്രവാസികൾക്ക് നാട്ടിലെത്താൻ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിക്കവെ ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോറോണ പരിശോധ സർട്ടിഫിക്കറ്റ് പ്രവാസികൾക്ക് നിർബന്ധമാക്കുന്ന തീയതി നീട്ടി നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. രോഗവ്യാപന തോത് കൂടുന്നതിന് മുൻപ് പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും നാട്ടിൽ എത്തിക്കാമായിരുന്നു.

ഇന്ത്യക്കെതിരെ അതിർത്തി പ്രശ്നം ഉണ്ടാക്കിയ ചൈനക്ക് തിരിച്ചടി, ചൈന കൈവശം വെച്ചിരുന്ന ദ്വീപിന്റെ പേര് മാറ്റി അവകാശം പ്രഖ്യാപിച്ച്‌ ജപ്പാന്‍

ഗോൾഡൻ ഡേയ്സ് സർക്കാർ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾ സംസ്ഥാന സർക്കാർ മുഖവിലക്കെടുക്കുന്നില്ല. കേരളത്തിന്റെ നിലപാട് നിർഭാഗ്യകരവും വേദനജനകവുമാണ്. അതേസമയം യുപി മുഖ്യമന്ത്രി ജനങ്ങളോട് സ്വീകരിച്ച നിലപാട് ശ്രദ്ധേയമാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button