കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷന്‍ അണുവിമുക്തമാക്കി.
ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊലീസുകാരെ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ സ്റ്റേഷനില്‍ വന്നു പോയ പട്രോളിങ് സംഘം അടക്കമുള്ള മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിച്ചു വരുകയാണ്.
അതിനിടെ കോവിഡ് കെയര്‍ സെന്ററില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് തടഞ്ഞ കോവിഡ് കെയര്‍ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലം അഞ്ചലിലാണ് സംഭവം. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ പൂട്ടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
Post Your Comments