ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. അമേരിക്കയില്‍ 23,88,153 പേര്‍ക്കും ബ്രസീലില്‍ 11,11,348 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ 592280 പേരാണ് രോഗബാധിതർ. റഷ്യക്ക് പിന്നാലെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. രാജ്യത്ത് 4,40,450 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം ദക്ഷിണ കൊറിയയില്‍ കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 17 പുതിയ കോവിഡ് കേസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായതിനെ തുടര്‍ന്നാണ് രോഗവ്യാപനത്തിന്റെ രണ്ടാംവരവുണ്ടായെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്. ഏപ്രില്‍ മാസത്തോടെ രോഗത്തിന്റെ ആദ്യ വ്യാപനം അവസാനിച്ചതായും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രണ്ടാം വരവിന്റെ സൂചനകളാണെന്നുമാണ് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് വ്യക്തമാക്കുന്നത്.
Post Your Comments