കൊച്ചി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് തുണിത്തരങ്ങൾ എന്ന പേരിൽ കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് കോവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് മാസ്ക്, ഗ്ലൗസ്, സുരക്ഷാ വസ്ത്രങ്ങൾ ഇവയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നാൽ വിലക്ക് ഒന്നും പ്രശ്നമല്ല എന്ന തരത്തിലാണ് കയറ്റുമതി നടത്തുന്നത്.
പല വിദേശ രാജ്യങ്ങളിലും ആശുപത്രികളിൽ എത്തുന്നത് ഇന്ത്യയിൽ നിന്നുള്ള കിറ്റുകളാണെന്നാണ് വ്യക്തമാകുന്നത്. കസ്റ്റംസിനെയും മറ്റ് ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് ടീഷര്‍ട്ടെന്ന എന്ന പേരിൽ ഐടിസിഎച്ച്എസ് കോഡുകൾ മാറ്റിയിട്ടാണ് ഇവ കയറ്റുമതി ചെയ്യുന്നത്. വിദേശത്ത് ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഉൾപ്പടെയുള്ളവർക്കു കേരളത്തിൽ നിന്നുള്ള കിറ്റുകൾ ലഭിച്ചതോടെയാണ് അവർ ഇക്കാര്യം ശ്രദ്ധിച്ചതെന്ന് ഗൾഫിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ യുവാവ് വെളിപ്പെടുത്തുന്നു. തന്റെ നാട്ടിൽ നിന്നുള്ള സ്ഥാപനത്തിന്റെ വിലാസം കണ്ടാണ് ശ്രദ്ധിച്ചത്. ഇതിനു പുറമേ അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും ഉപയോഗിക്കാൻ ലഭിക്കുന്നതായി ഇവർ പറയുന്നു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കേണ്ട സർജിക്കൽ മാസ്കുകളും സാനിറ്റൈസറും പിപിഇ കിറ്റുകളും കഴിഞ്ഞ മാസം ചൈനയിലേയ്ക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മാസ്ക് നിർമാണത്തിനുള്ള 2,480 കിലോ അസംസ്കൃത വസ്തുക്കൾ ആദ്യ ഘട്ടത്തിൽ പിടികൂടിയപ്പോൾ രണ്ടാമത്തെ ഓപ്പറേഷനിൽ 5.08 ലക്ഷം മാസ്കുകളും ആയിരത്തോളം പിപിപിഇ കിറ്റുകളും ലീറ്റർ കണക്കിന് സാനിറ്റൈസറുമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പൗച്ചുകൾ നിർമിക്കാനുള്ള വസ്തു എന്ന പേരിലായിരുന്നു മാസ്കിനുള്ള ഷീറ്റുകൾ കടത്താൻ ശ്രമിച്ചത്. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ചില ഉദ്യോഗസ്ഥരുടെ കൂടി രഹസ്യ സമ്മതത്തോടെയാണ് ഇവ വിദേശത്തേയ്ക്ക് കടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വിലയ്ക്ക് ചൈനയിൽ ഉൾപ്പടെ വിദേശ രാജ്യങ്ങളിൽ വ്യക്തി സുരക്ഷാ ഉൽപന്നങ്ങൾ വിൽക്കാം എന്നതാണ് നിർമാതാക്കളെ കയറ്റുമതിക്ക് പ്രോത്സാഹിപ്പിക്കുന്നത്.
Post Your Comments