തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നതെന്നും, പൊതുസ്ഥലത്തെ ഈ കരുതല്‍ വീടുകളിൽ വേണമെന്നും കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരും രോഗബാധിതരായേക്കാം എന്ന ധാരണയോടെയാണ് ഇടപഴകേണ്ടത് മുഖ്യമന്ത്രി പറഞ്ഞു
ഇതിനേക്കാള്‍ ഗുരുതരമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകളെന്നും ഇത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനത്തിലധികമാണ്. കേരളത്തിലത് രണ്ട് ശതമാനത്തില്‍ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനാല്‍തന്നെ ഇതു വരെ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനര്‍ഥം സമൂഹ വ്യാപന ഭീഷണി ഒഴിഞ്ഞു പോയെന്നല്ല.വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും കത്തെഴുതിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60 പേരാണ്.
Post Your Comments