ഡെറാഡൂണ്‍: ഇന്ത്യ- ചൈന അതിര്‍ത്തിക്കരികില്‍ അമിതഭാരമുളള ലോറി കയറി സൈന്യം ഉപയോഗിക്കുന്ന ബെയ്ലി പാലം തകര്‍ത്തു. കരസേന അംഗങ്ങളും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസും ചൈനീസ് അതിര്‍ത്തിയിലുളള പോസ്റ്റിലെത്താന്‍ ഉപയോഗിക്കുന്ന ഉത്തരാഖണ്ഡിലെ പിതോര്‍ഗഡിലുളള ബെയ്ലി പാലമാണ് അമിത ഭാരം കയറ്റിവന്ന ലോറി കയറി തകര്‍ന്നത്. മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി പാലം തകര്‍ത്ത് താഴെയുളള കുഴിയിലേക്ക് വീഴുകയായിരുന്നു.
read also : ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അതിശക്തമായ ഭൂചലനം
ചെറിയ കാറുകള്‍ക്ക് മാത്രം പോകാവുന്ന ബെയ്‌ലി പാലത്തില്‍ കയറരുതെന്ന് നാട്ടുകാര്‍ നിരന്തരം താക്കീത് നല്‍കിയിട്ടും ലോറി ഡ്രൈവര്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലോറി ഡ്രൈവര്‍ക്കെതിരെ മുന്‍സിയാരി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഡ്രൈവര്‍ ആശുപത്രിയിലാണ്. അതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്‍ ആറ് ദിവസത്തിനകം പാലം അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൈന അതിര്‍ത്തിയില്‍ നിന്ന് 65 കിലോമീറ്റര്‍ മാത്രം അകലെയാണ് പാലം.
Post Your Comments