തൃശൂർ: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന് മൂന്ന് മണിക്കൂർ പരോൾ. കൊച്ചി എൻ.ഐ.എ കോടതി പരോൾ അനുവദിച്ചതിനെ തുടര്‍ന്ന് അലന്‍ കോഴിക്കോടെ വീട്ടിലെത്തി. അസുഖബാധിതയായ അമ്മൂമ്മയുടെ സഹോദരിയെ കാണാൻ പരോൾ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അലൻ എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രാവിലെ പത്തരയോടെയാണ് അലന്‍ വീട്ടിലെത്തിയത്. എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വന്‍ സുരക്ഷാസന്നാഹത്തോടെയാണ് എത്തിച്ചത്.
Post Your Comments