ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . ഭീകരര്‍ എത്തുന്നത് റോഡ് മാര്‍ഗം കാര്‍, ബസ്, ട്രക്ക് എന്നിവ വഴിയെന്ന് വിവരം .
സുരക്ഷ ഏജന്‍സികള്‍ നല്‍കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരര്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കി.
Read Also : ഇനി മാവോയിസ്റ്റുകള്‍ക്കെതിരെ മിന്നല്‍ പ്രഹരം : കേരള പൊലീസിന് 500 ഇന്‍സാസ് റൈഫിളുകള്‍ സ്വന്തമാക്കി
ജമ്മു കാഷ്മീരില്‍നിന്നുള്ള ചില ഭീകരര്‍ ഇതിനോടകം ഡല്‍ഹിയില്‍ പ്രവേശിച്ചു. മറ്റുള്ളവര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. റോഡ് മാര്‍ഗം കാര്‍, ബസ്, ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. റിപ്പോട്ടിനെ തുടര്‍ന്നു കാഷ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പോലീസ് പരിശോധന നടത്തും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments