മലപ്പുറം: സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്ക് ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും എത്തിച്ചു കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടക്കലിലെ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കോവിഡ് കെയര്‍ സെന്റര്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.
കുവൈത്തില്‍ നിന്നും ഇയാളുടെ സുഹൃത്ത് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് നിരീക്ഷണത്തിലിരിക്കാനായി ഇയാള്‍ കോട്ടക്കലിലെ കോവിഡ് കെയര്‍ സെന്ററിലാണിപ്പോള്‍. ഇയാള്‍ക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പൊലീസ് പറയുന്നു.
Post Your Comments