Latest NewsIndia

യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കായലിൽ കണ്ടെത്തി

ഹൈദരാബാദ്: യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് ഹൈദരാബാദിലെ കായലില്‍ തള്ളിയ നിലയില്‍ 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ സുന്നാം ചെറു തടാകത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ശരീരഭാഗങ്ങള്‍ തുണികൊണ്ടു കെട്ടിയ രീതിയിലാണു മൃതദേഹം. ‘എസ്’ എന്ന അക്ഷരം യുവതിയുടെ കണങ്കയ്യില്‍ ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി മരിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു പൊലീസ് ശ്രമം. പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തും.

“വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം നാട്ടുകാർ കണ്ടെത്തി പോലീസിനെ അറിയിച്ചു. മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. ഇത് സ്ത്രീയുടെതാണെന്ന് കണ്ടെത്തി. സ്ത്രീയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടി മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു. കൊലപാതകക്കേസിൽ രജിസ്റ്റർ ചെയ്തു”. പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button