COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ആശങ്കയ്ക്ക് അയവില്ല : പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ

റിയാദ് : കോവിഡ് ആശങ്ക ഒഴിയാതെ സൗദി. പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 40 പേർ കൂടി തിങ്കളാഴ്ച്ച മരിച്ചു, 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1307ഉം, രോഗബാധിതരുടെ ആകെ എണ്ണം 1,61,005ഉം ആയി. 4045 പേർ കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തരുടെ എണ്ണം 1,01,130 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിൽ 54,523 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. തിൽ 2045 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Also read : കോവിഡ് -19 ; റിയാദിൽ ഒരു മലയാളി കൂടി മരിച്ചു

ഖത്തറിൽ ഒരാൾ കൂടി തിങ്കളാഴ്ച് കോവിഡ് ബാധിച്ച് മരിച്ചു, 60 വയസുള്ളയാളാണ് മരിച്ചത്. 3,778 പേരില്‍ നടത്തിയ പരിശോധനയിൽ 1,034 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88,403ഉം ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 69,956 ആയി ഉയര്‍ന്നു. നിലവിൽ 18,348 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 219 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,24,570 പേരില്‍ കോവിഡ് പരിശോധന നടത്തിയെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റിൽ 3216പേരിൽ കൂടി നടത്തിയ കോവിഡ് പരിശോധനയിൽ 641പേർക്ക് കൂടി തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 383പേർ കുവൈറ്റികളും, 258പേർ വിദേശികളുമാണ്. നാല് പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40291ഉം, മരണസംഖ്യ 330ഉംആയി. 530 പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 31770ആയി ഉയർന്നു. നിലവിൽ 8191പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജഹ്​റ ഗവർണറേറ്റിൽ 195, അഹ്​മദി ഗവർണറേറ്റിൽ 180 പേർ, ഫർവാനിയ ഗവർണറേറ്റിൽ 120, ഹവല്ലി ഗവർണറേറ്റിൽ 81 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് തരം തിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.

KUWAIT COVID-19 JUNE 22062020

ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,605പേർക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 684പേര് സ്വദേശികളും, 921പേർ വിദേശികളുമാണ്. ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31076ഉം, മരണസംഖ്യ 137ഉം ആയി. 856 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 16,408ആയി ഉയർന്നുവെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Also read : കോവിഡ് വാക്സിൻ കണ്ടെത്തിയതായി നൈജീരിയൻ ശാസ്ത്രജ്ഞർ

14531പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 407 ആയി. ഇതിൽ 100 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 1002 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കറ്റ് ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 22160 ആയി. 11884 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 102 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button