COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് -19 ; റിയാദിൽ ഒരു മലയാളി കൂടി മരിച്ചു

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ലയാളി കൂടി മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂനിറ്റ് അംഗവുമായ രാമചന്ദ്രൻ ആചാരി (63) ആണ് മരിച്ചത്. 25 വർഷമായി ഇദ്ദേഹം റിയാദിൽ ജോലി ചെയ്ത് വരുകയായിരുന്നു.

കൊവിഡ് ബാധയെ തുടർന്ന് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, ഷിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button