അബുജ : കൊറോണ വൈറസിനെതിരായ ആദ്യത്തെ പ്രതിരോധ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയൻ ശാസ്ത്രജ്ഞർ . നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. “ഒരു മഹാമാരിക്ക് പരിഹാരമായ വാക്സിൻ ദാതാവാകുക എന്നത് പ്രധാനമാണ്. വാക്സിൻ യാഥാർഥ്യമാക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ”- നൈജീരിയൻ ശാസ്ത്രജ്ഞർ പറഞ്ഞു.
വാക്‌സിന്‍ ആഫ്രിക്കക്കാര്‍ക്ക് വേണ്ടി ആഫ്രിക്കയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവേഷകസംഘ തലവനും അഡെലേകെ സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധന്‍ ഡോ. ഒലഡിപോ കോലവോലെ വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു. ഇതു വരെ പേര് നല്‍കിയിട്ടില്ലാത്ത ഈ വാക്‌സിന്‍, പുറത്തെത്തുമ്പോള്‍ മറ്റ് വംശക്കാര്‍ക്കും പ്രയോജനകരമാകുമെന്നും കോലവോലെ പറഞ്ഞു. വാക്സിൻ യാഥാർഥ്യമായിക്കഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങൾ ഇത് പലതവണ പരീക്ഷിച്ചു കഴിഞ്ഞതായും അവകാശപ്പെട്ടു.
നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കല്‍ അധികൃതരുടെ അനുമതിയും ആവശ്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകാന്‍ 18 മാസം കാലതാമസമുണ്ടാകുമെന്നും ഡോ. കോലവോലെ കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. നാലര ലക്ഷത്തിലധികം ആളുകളാണ് രോഗം മൂലം മരിച്ചത്.
Post Your Comments