Latest NewsNewsIndiaBollywood

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി എംപി

പാറ്റ്ന : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപിയും ഭോജ്പൂരി സൂപ്പർസ്റ്റാറുമായ മനോജ് തിവാരി. ബിഹാറിലെ പാറ്റ്നയിലെത്തി സുശാന്തിന്‍റെ കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് സിബിഐ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയും മനോജ് തിവാരി രംഗത്തെത്തി. ഈ സ്വജനപക്ഷപാതം കാരണം പുറത്ത് നിന്നുള്ളവര്‍ക്ക് ബോളിവുഡില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പുറത്ത് നിന്നെത്തിയ ആരെങ്കിലും ബോളിവുഡില്‍ വിജയം നേടിയാല്‍ അവരുടെ വഴിയടയ്ക്കുകയാണ് ചെയ്യുന്നതെന്നും തിവാരി വ്യക്തമാക്കി.

പതിനാറാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അന്ന് സുശാന്ത് തകര്‍ന്നില്ല. പക്ഷേ, ഇപ്പോൾ എന്താണ് സംഭവിച്ചത്, അദ്ദേഹത്തെ ആത്മഹത്യയിൽ വരെ എത്തിച്ചു-മനോജ് തിവാരി പറഞ്ഞു. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. തെറ്റുകാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു. നേരത്തെ, സുശാന്തിന്റെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് പറയണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടിയുടെ ദേശീയ പ്രസിഡന്റും എംപിയുമായ ചിരാഗ് പസ്വാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button