ജനീവ: കോവിഡ് വൈറസ് വ്യാപനം അതിവേഗത്തിലായ ലോകം കടന്നുപോകുന്നത് അപകടകരമായ ഘട്ടത്തിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന.വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും പ്രതിദിനം രോഗം ബാധിക്കുന്നമവരുടെ എണ്ണം അവിശ്വസനീയമായാണ് വര്‍ധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സാമ്ബത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്.അഭയാര്‍ഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരില്‍ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാന്‍ വലിയ അളവില്‍ പരിശോധന ആവശ്യമാണെന്നും ടെഡ്രോസ് അദനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് മഹാമാരി നേരിടാനുള്ള നിയന്ത്രണങ്ങള്‍ ഇനിയും വേണം. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് വളരെ ആലോചിച്ചുമാത്രം നല്കിയാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments