COVID 19USALatest NewsNews

കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രംപിന്‍റെ റാലി; പങ്കെടുത്തത് ആയിരങ്ങൾ

ന്യൂയോർക്ക്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന അമേരിക്കയിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ റാലി. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്​ലഹോമയിലെ തുള്‍സയില്‍ ആണ് റാലി നടത്തിയത്. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായാണ് ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള റാലി നടത്തിയത്. മാസ്കുകള്‍ വിതരണം ചെയ്തെങ്കിലും നല്ല ശതമാനവും അത് ധരിക്കാന്‍ തയാറായില്ല.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ഇതുവരെ 89,06,655 പേരാണ് രോഗബാധിതരായത്. മരണസംഖ്യ 4,66,253 ആയി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. മരണസംഖ്യ 1,21,979. രോഗവ്യാപനം രൂക്ഷമായ ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10,70,139 ആയി. ബ്രിട്ടനില്‍ 42,589 പേരും ഇറ്റലിയില്‍ 34,610 പേരും മരിച്ചു.

അതേസമയം, വ​ര്‍​ക്ക് വി​സ​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് അ​മേ​രി​ക്ക പരിഗണിച്ചു. വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വി​സ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​മേ​രി​ക്ക തീരുമാനിച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ഖ്യാ​പ​ന​ത്തി​ന് ജെ -1 ​വി​സ​ക​ളോ മ​റ്റ് സാം​സ്കാ​രി​ക അ​ല്ലെ​ങ്കി​ല്‍ വ​ര്‍​ക്ക് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളോ ആ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേസ​മ​യം മു​ന്പ് ന​ല്‍​കി​യ വി​സ​ക​ള്‍ റ​ദ്ദാ​ക്കി​ല്ല. ന​യ​ത്തെ​ക്കു​റി​ച്ച്‌ വൈ​റ്റ് ഹൗ​സ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും, തു​ള്‍​സ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ട്രം​പ് പ്ര​ചാ​ര​ണ റാ​ലി​ക്ക് മു​ന്പ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

അതേസമയം, പഴയ നാസിമുദ്രകള്‍ ഉപയോഗിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെയും പ്രചാരണപരസ്യം ഫെയ്സ്ബുക്ക് നീക്കംചെയ്തു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്ബുകളില്‍ കമ്യൂണിസ്റ്റുകാരെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മറ്റും തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്ന തലകീഴായ ചുവന്ന ത്രികോണമടങ്ങുന്ന പരസ്യമാണ് നീക്കിയത്.

ALSO READ: ബെവ് ക്യൂ ആപ്പ് വഴി മദ്യം ശേഖരിച്ച് വില്‍പ്പന നടത്തിയ ആള്‍ പൊലീസ് പിടിയിൽ

സംഘടിത വിദ്വേഷത്തിനെതിരായ ഫെയ്സ്ബുക്കിന്റെ നയം ലംഘിക്കുന്നതാണ് ഈ പരസ്യമെന്ന് കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ചിഹ്നങ്ങള്‍ തങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഫെയ്സ്ബുക്കിന്റെ സുരക്ഷാ നയ മേധാവി നഥാനിയേല്‍ ഗ്ലേയ്ഷര്‍ യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതിയുടെ തെളിവെടുപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button