തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകൾ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയും നിയന്ത്രണങ്ങളോടെ ലോക്ക് ഡൌണിന് ഇളവുകൾ നൽകിയിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കും. ഇന്ന് മദ്യം വിതരണം ചെയ്യുന്നതിന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ നല്‍കുന്നുണ്ട്.
ആരാധനാലയങ്ങൾ തുറന്നതിനാൽ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. മറ്റു ദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഈ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. കടകളും മറ്റും തുറന്ന് പ്രവർത്തിക്കാം. ജില്ല വിട്ട് യാത്രകൾ അനുവദിക്കും.
എന്നാൽ, ഈ ഞായറാഴ്ച്ച മാത്രമാകും പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് നൽകുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇനി വരുന്ന ഞായറാഴ്ചകളില്‍ ഈ ഇളവ് ബാധകമാകില്ല. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Post Your Comments