ന്യൂഡൽഹി : യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും കുടുംബത്തോടൊപ്പം യോഗ ചെയ്യണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യോഗാദിനം ഐക്യത്തിന്റെ ദിനം കൂടിയാണ്. യോഗ മാനസിക ആരോഗ്യം നല്‍കുമെന്നും എല്ലാവരും പ്രാണായാമം ശീലം ആക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യോഗ സമാധാനവും സഹന ശക്തിയും നല്‍കുകയും വെല്ലുവിളികളെ നേരിടുന്നതിന് മനസിനെ പ്രാപ്തമാക്കുകയും ചെയ്യും. ക്രിയാത്മകത വര്‍ധിപ്പിക്കാനും യോഗ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു . കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യത്തും യോഗാ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം.
Post Your Comments