ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് സൂര്യഗ്രഹണം അനുഭവപ്പെടും. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇന്ന് അനുഭവപ്പെടുന്നത്.
ചന്ദ്രന്‍, സൂര്യനും ഭൂമിയ്ക്കുമിടയില്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന സ്ഥലത്ത് ഇരുട്ടനുഭവപ്പെടും. ആ സമയം വളരെ ചെറിയതായിരിക്കും. അല്ലാത്ത ഇടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവും അനുഭവപ്പെടും. സൂര്യന്റെ മധ്യത്തെ മാത്രം മറയ്ക്കുമ്പോള്‍ അത് വലയ ഗ്രഹണമായി മാറും.
ഇന്ന് രാവിലെ 9.15ന് രാവിലെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക ആഫ്രിക്കയിലെ കോംഗോയിലാണ്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. 11.50 ന് അവസാനിക്കും. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. മഴക്കാലമായതിനാൽ മേഘങ്ങൾ ചിലപ്പോൾ കാഴ്ച മറച്ചേക്കും.
ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് മാത്രമേ കാണാവൂ.
Post Your Comments