ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഗ്രഹണങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി നാസ. ഈ വർഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒക്ടോബറിലാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഒക്ടോബർ 14-ന് നടക്കുന്ന വലയ സൂര്യഗ്രഹണമാകും നാസ വീക്ഷിക്കുക. 34 മീറ്റർ വലിപ്പമുള്ള റിട്ടയേർഡ് നാസ റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് സൂര്യഗ്രഹണം നിരീക്ഷിക്കുക. സോളാർ പട്രോൾ സിറ്റിസൺ സയൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നാസ കൂടുതൽ പഠനങ്ങൾ നടത്തുന്നത്.
സോളാർ പട്രോൾ സൂര്യന്റെ ഉള്ളിലുള്ള കൊറോണയിൽ സംഭവിക്കുന്ന കാര്യങ്ങൾ കൃത്യമായി വിലയിരുത്തുന്നതാണ്. ഗ്രഹണ സമയത്താണ് സൂര്യനെ കുറിച്ചുള്ള കൂടുതൽ ദൃശ്യങ്ങൾ വ്യക്തമാകുക. ചന്ദ്രൻ സൂര്യനു മുന്നിൽ നിലനിൽക്കുന്നു എന്നതിനാൽ തന്നെ പുറന്തള്ളുന്ന പ്രകാശരശ്മികളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. തുടർന്ന് ഒക്ടോബർ 28-ന് നടക്കുന്ന ചന്ദ്രഗ്രഹണവും നിരീക്ഷിക്കുന്നതാണ്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇത്തവണ ചന്ദ്രഗ്രഹണം മാത്രമാണ് ദൃശ്യമാകുകയുള്ളൂ.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് ഇ.ഡി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
Post Your Comments