ന്യൂഡല്‍ഹി : ചൈനയ്ക്ക് ഇന്ത്യയെ ഭയം , ഇന്ത്യയ്ക്കു നേരെ ചൈന തിരിഞ്ഞതിനു പിന്നിലെ കാരണം പുറത്ത്. ദാര്‍ബൂക്കില്‍ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗളത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണല്ലോ ഇപ്പോള്‍ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ റോഡിലൂടെ സൈനികസാമഗ്രികള്‍ അതിര്‍ത്തിയിലെത്തിച്ച് തങ്ങളുടെ അധീനതയിലുള്ള അക്‌സായ് ചിന്‍ ഇന്ത്യ തിരിച്ചുപിടിക്കുമെന്നാണ് ചൈനയുടെ ആശങ്ക.
ഒരു പുല്ലുപോലും മുളയ്ക്കാത്ത മഞ്ഞുമരുഭൂമിയായ അക്‌സായ് ചിന്‍ ചൈനയെ സംബന്ധിച്ചിടത്തോളം സൈനികതന്ത്രപരമായും സാമ്പത്തികപരമായും പരമപ്രധാനമാണ്. പഴയ ലഡാക്ക് രാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം, പത്തൊമ്പതാം നൂറ്റാണ്ടില്‍ പഞ്ചാബിലെ സിക്കുകാര്‍ കശ്മീരും ലഡാക്കും പിടിച്ചപ്പോള്‍ ഭാഗികമായി അവരുടെ അധീനതയിലായി. സിഖുകാരെ ബ്രിട്ടിഷുകാര്‍ പരാജയപ്പെടുത്തിയപ്പോള്‍ കശ്മീരിനോടൊപ്പം 1846-ല്‍ ഈ ഭൂമി ജമ്മുവിലെ ഡോഗ്ര രാജവിന് വിലയ്ക്ക് നല്‍കുകയായിരുന്നു.
എന്നാല്‍ ഇതിന്റെ അതിര്‍ത്തി എവിടെ വരെ എന്നത് സംബന്ധിച്ച് അന്നും വ്യക്തയുണ്ടായിരുന്നില്ല. ടിബറ്റിലെ ലാമ ഭരണകൂടവും അവരെ നിയന്ത്രിച്ചിരുന്ന ചൈനീസ് സാമ്രാജ്യവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബ്രിട്ടിഷുകാര്‍ ശ്രമിച്ചത് വിഫലമായി. പരമ്പരാഗത അതിര്‍ത്തികള്‍ തുടരട്ടെ എന്നൊരു ധാരണ ഉണ്ടാക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഇതാണ് ഇപ്പോഴും തര്‍ക്കത്തിനു കാരണമായി നില്‍ക്കുന്നത്
Post Your Comments