Latest NewsKeralaIndia

ഓണാട്ടുകര കാത്തിരിക്കുകയാണ്‌ ചൈനീസ്‌ പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത വിഷ്ണുവിന്റെ വരവിനായി

മാവേലിക്കര: ഒരു നാട്‌ കാത്തിരിക്കുകയാണ്‌…ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ്‌ പട്ടാളക്കാര്‍ക്കെതിരേ പ്രതിരോധം തീര്‍ത്ത സൈനികരില്‍ ഒരാളായി മലയാളികളുടെ യശസുയര്‍ത്തിയ വിഷ്‌ണുവിന്റെ വരവിനായി. ഞെട്ടലോടെയാണ് വിഷ്ണുവിനുണ്ടായ അപകടം നാടറിഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിനിടെ പരുക്കേറ്റ ചെട്ടികുളങ്ങര 13-ാം വാര്‍ഡില്‍ കാരോലില്‍ കിഴക്കതില്‍ വിഷ്‌ണു (അനിയന്‍കുഞ്ഞ്‌-34) സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മുറുകുമ്പോൾ ഇന്ത്യക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനം

അതേസമയം പരുക്ക്‌ ഗുരുതരമല്ലെന്നാണു കുടുംബത്തിനു ലഭിച്ച വിവരം. 14 വര്‍ഷമായി സൈനികനായി ജോലി നോക്കുന്ന വിഷ്‌ണു അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടൽ ഉണ്ടായത് . പരേതനായ മാധവന്‍നായര്‍-ഇന്ദിരാമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: പ്രീത(മായ). മക്കള്‍: വേദിക (അഞ്ച്‌), മാധവ്‌(ഒരുവയസ്‌).

news courtesy : Anil chettikulangara

shortlink

Related Articles

Post Your Comments

Related Articles


Back to top button