ഐസ്‌വാൾ : വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭൂചലനം മിസോറാമിലെ ഐസ്വാളിൽ ഇന്ന് വൈകിട്ട് 4:16ന്, റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു, 35 കിലോമീറ്റർ താഴ്ചയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം അയൽ സംസ്ഥാനങ്ങളായ അസം, മേഘാലയ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് വിവരം. നാശനഷ്ടമോ,ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
An earthquake of magnitude 5.1 on the Richter scale, occurred 25 km east-northeast of Aizawl, Mizoram at 16:16:24 (IST) today: National Centre for Seismology pic.twitter.com/ocu12hssbd
— ANI (@ANI) June 21, 2020
അതേസമയം, ജമ്മു കശ്മീരിലും നേരിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിട്ടുണ്ട്. രാജൗരി ജില്ലയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജൗരിയിൽ നിന്ന് 61 കിലോമീറ്റർ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments