Latest NewsIndiaNews

ലഡാക്ക് സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം ഏറ്റെടുത്ത് ശശി തരൂർ; വൻ വിമർശനവുമായി ബിജെപി

നുണപ്രചരണത്തിനുപയോഗിക്കുന്ന ട്വീറ്റുകളെ യാതൊരു പരിശോധനയും കൂടാതെ ലൈക്കടിച്ച തരൂരിന് അതിലെ വീഡിയോപോലും പഴയതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ഇല്ലാതായോ....

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം ഏറ്റെടുത്ത ശശി തരൂർ എം പിക്കെതിരെ വൻ വിമർശനവുമായി ബിജെപി. ശശി തരൂരിന്റെ ചൈന അനുകൂല നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അക്രമം നടത്തിയിട്ടേയില്ലെന്നാണ് ചൈനയുടെ ട്വീറ്റിലുള്ളത്. ഒപ്പം ചൈനയുടെ ഒരു സൈനികനും കൊല്ലപ്പെട്ടില്ലെന്നും ആകെ 5 പേര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂവെന്നുമാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്.

ചൈനയിലെ ഇവാ ഷെന്‍ഗെന്ന പേരിലുള്ള വ്യക്തിയുടെ ട്വീറ്റാണ് ശശിതരൂര്‍ പങ്കുവച്ചത്. ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടത് 17 പേരാണെന്നും അതിന് കാരണം പാറക്കെട്ടില്‍ വീണുണ്ടായ പരിക്കും ഓക്‌സിജന്റെ കുറവുമാണെന്നാണ് ചൈന പറയുന്നത്. മാത്രമല്ല അപകടം പറ്റിയ 10 ഇന്ത്യന്‍ സൈനികരെ രക്ഷിച്ചത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നുമുള്ള ട്വീറ്റാണ് ശശിതരൂര്‍ ലൈക്ക് ചെയ്തത്

ചൈനയുടെ നുണപ്രചരണത്തിനുപയോഗിക്കുന്ന ട്വീറ്റുകളെ യാതൊരു പരിശോധനയും കൂടാതെ ലൈക്കടിച്ച തരൂരിന് അതിലെ വീഡിയോപോലും പഴയതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ഇല്ലാതായോ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചോദ്യമുയരുന്നത്. തരൂരിന് ഇപ്പോള്‍ ലഡാക് വിഷയത്തില്‍ ചൈന പറയുന്നതിലാണ് വിശ്വാസമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ തുറന്നടിച്ചു. ബി.ജെ.പി വിവര സാങ്കേതിക വിഭാഗം ചുമതലക്കാരനാണ് അമിത് മാളവ്യ.

ALSO READ: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടികൂടിയ മുന്‍ ജമ്മുകശ്മീര്‍ ഡി.എസ്.പിക്ക് ജാമ്യം; വിമര്‍ശനവുമായി ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ്

ഇന്ത്യന്‍ സൈന്യം നടത്തിയ സമീപകാലത്തെ ഏറ്റവും ശക്തമായ ഇടപെടലാണ് അതിര്‍ത്തിയില്‍ നടന്നത്. ഇരുപത് സൈനികരുടെ വീരബലിദാനത്തിനു മുന്നിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് തരൂർ ചൈനയുടെ ട്വീറ്റിനെ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ്സ് കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യന്‍ പ്രതിരോധ സേനകളെ കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നതിന് പുറകേയാണ് ചൈന അനുകൂല ട്വീറ്റുമായി തരൂരിന്റെ വരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button