COVID 19Latest NewsNewsGulfOman

കോവിഡ് : ഒമാനിൽ മരണസംഖ്യ 130കടന്നു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ

മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച മൂന്ന്പേർ കൂടി ഞായറാഴ്ച മരിച്ചു. 24മണിക്കൂറിനിടെ 2,804പേരിൽ നടത്തിയ പരിശോധനയിൽ 905പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 403പേർ ഒമാൻ സ്വദേശികളും,503പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131ഉം, രോഗം സ്ഥിരീകരിച്ചവർ ആകെ 29,471ഉം ആയി. രോഗമുക്തരുടെ എണ്ണം 15,552ആയി ഉയർന്നു. 13788 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.

33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഇതിൽ 101 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളിൽ 608 പേർ ​ മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 21158 ആയി. 11290 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 96 പേരും ഇവിടെ ചികിത്സയിലുള്ളവരാണ്.

Also read : ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് : സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ് 19

ഖത്തറിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി ഞായറാഴ്ച്ച മരിച്ചു. 37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. 881പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 1,000ത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98ഉം, ആകെ രോഗബാധിതര്‍ 87,369ഉം ആയി. രോഗമുക്തരായായവരുടെ എണ്ണം സുഖം പ്രാപിച്ചവരുടെ എണ്ണം 68,319 ആയി ഉയര്‍ന്നു. നിലവിൽ 18,952 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 3,098പേരിൽ കൂടി കോവിഡ് പരിശോധന നടത്തിയതോടെ , രാജ്യത്ത് ഇതുവരെ പരിശോധന നടത്തിയവരുടെ എണ്ണം 3,20,792 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button