COVID 19KeralaLatest NewsNews

പ്രവാസികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍

കൊല്ലം • കൊല്ലം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ സ്വന്തം വീട്ടില്‍ ക്വാറന്റയിനില്‍ പ്രവേശിക്കാനെത്തുമ്പോള്‍ അവരോട് അപമര്യാദയായി പെരുമാറുന്നതും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതും കര്‍ശന നടപടിക്ക് വിധേയമാവുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. ക്വാറന്റയിനില്‍ പ്രവേശിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളെ തുടര്‍ന്നാണ്. ഇതിനെ തടസപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കും.

പ്രവാസികളെല്ലാം രോഗവാഹകരല്ലെന്നും രോഗം വരുന്നത് ഒരു കുറ്റമല്ലെന്നും തിരിച്ചറിയണം. ഒരാള്‍ വിദേശത്തു നിന്നും വന്ന് സ്വന്തം വീട്ടിലെ മുറിയില്‍ താമസിക്കുന്നത് സുരക്ഷയെ കരുതിയാണ്. ഇത് മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടവരുത്തുന്നതല്ല. ജില്ലാ ഭരണകൂടം സുരക്ഷയെ കരുതി ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കയാണ് വേണ്ടത്. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാം. പകരം തടസങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടതെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ചിലയിടങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായത് ഖേദകരമാണെന്നും ഇതില്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button