
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ്കേസിലെ മുഖ്യപ്രതിയുടെ സ്വത്ത് കണ്ടുകെട്ടി. കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. വിഷ്ണു പ്രസാദ് നിലവില്‍ ജയിലിലാണ്. ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരേയും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരശോധിക്കുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇപ്പോള്‍ നിലവിലുള്ള പ്രളയഫണ്ട് തട്ടിപ്പില്‍ രണ്ടു കേസുകളില്‍ 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് ഇയാളുടെ സ്വത്ത് കണ്ടു കെട്ടിയത്. അന്വേഷണവുമായി വിഷ്ണുപ്രസാദ് സഹകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി കൈകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കും.
Post Your Comments