തൃശൂര്‍ : നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പിടിപ്പുള്ള രേഖകള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിഷ്ണു പ്രസാദ്. വിഷ്ണുവിന് ബാഗ് കിട്ടാന്‍ കാരണമായത് തളിക്കുളം സ്വദേശികളായ ഷാഹിദും ഇമ്രാനും ആണ്.വെള്ളിയാഴ്ച വൈകീട്ട് നാലിന് തേക്കിന്‍കാട് മൈതാനിയില്‍ വിശ്രമിക്കാനെത്തിയ ഷാഹിദും ഇമ്രാനും ഉപേക്ഷിക്കെട്ട ബാഗ് കാണാനിടയായി. ഇതിലെ സര്‍ട്ടിഫിക്കറ്റും രേഖകളും പരിശോധിച്ചപ്പോള്‍ ഉടമസ്ഥന്‍ വിഷ്ണു പ്രസാദാണെന്ന് മനസിലായി.
വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മോഷണം പോയ ബാഗാണെന്നും മനസ്സിലായി. അപ്പോള്‍ തന്നെ വിഷ്ണുവിനെ വിളിച്ച് ഇവര്‍ വിവരം ധരിപ്പിച്ചു. വിഷ്ണു പൊലീസിലും അറിയിച്ചു. തൃശൂരില്‍ ഹെക്ക ഡിസൈന്‍സ് എന്ന കമ്പനിയുടെ നടത്തിപ്പുകാരാണ് തളിക്കുളം അയനി ചോട് സ്വദേശിയായ തോപ്പില്‍ വീട്ടില്‍ ഷാഹിദും പത്താം കല്ല് സ്വദേശിയായ കറുപ്പം വീട്ടില്‍ ഇമ്രാനും. ഇവരെയും വിഷ്ണുവിനെയും ശനിയാഴ്ച തൃശൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.
ഇവരെയും വിഷ്ണുവിനെയും ശനിയാഴ്ച തൃശൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. എസ്‌ഐ കെ ബാബു ബാഗ് വിഷ്ണുവിന് കൈമാറി. തുടർന്ന് പോലീസ് ഷാഹിദിനും ഇമ്രാനും ഉപഹാരങ്ങളും സമ്മാനിച്ചു.ജര്‍മ്മനിയില്‍ കപ്പലില്‍ ജോലി അവസരം ലഭിച്ചിരിക്കെ കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ പാസ്പോര്‍ട്ടും വിദ്യഭ്യാസരേഖകളുമടങ്ങിയ ബാഗ് തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍വച്ച് മോഷണംപോയത്.തുടര്‍ന്ന് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി. നവമാധ്യമങ്ങളിലും പ്രചരിച്ചു. ഇതാണ് ബാഗ് വളരെ വേഗം ലഭിക്കാനിടയായത്.
Post Your Comments