COVID 19Latest NewsNewsIndia

ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് രോഗ ബാധ; സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍

കൊൽക്കത്ത : ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗാൾ ആരോഗ്യ വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്നേഹാശിഷിന്റെ ഭാര്യയ്ക്കു പുറമെ ഇവരുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്നേഹാശിഷിന്റെയും കുടുംബത്തിന്റെയും മോമിൻപുരിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സ്നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം ഹോം ഐസലേഷനിലാണ്. സ്നേഹാശിഷും കുടുംബവും സൗരവ് ഗാംഗുലിയുടെ കുടുംബവീട്ടിലായിരുന്നില്ല താമസമെന്നാണ് റിപ്പോർട്ട്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നാലു പേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ച നാലുപേരും ആരോഗ്യ പ്രശ്നങ്ങളുള്ളതായി അറിയിച്ചിരുന്നു. ഇതിന് കോവിഡ് ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button