Latest NewsKeralaNews

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ്

അഞ്ചല്‍: ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് വനം വകുപ്പ്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി. വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇവിടെ എത്തിച്ച്‌ തെളിവെടുത്തു. പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

പ്രതികളെ പരിസരവാസികള്‍ തിരിച്ചറിഞ്ഞു. സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്ബുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്ബുകളെ ജനവാസകേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്ബിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിനു സമീപമാണ്. ഇത്തരം പ്രവൃത്തികള്‍ മുന്‍പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു.

വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സൂരജിനെയും സുരേഷിനെയും ഇന്നലെ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവര്‍കോട് സുരേഷ് കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കിലെ പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്നു കണ്ടെത്തി.

ചാത്തന്നൂര്‍ എസ്ബിഐക്കു സമീപത്തു വച്ചാണു സൂരജിനു പാമ്ബുകളെ വിലയ്ക്കു വില്‍ക്കുന്നതിനു കൂടിയാലോചന നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഉത്രയുടെ മരണത്തിനു ശേഷം വനം വകുപ്പ് സുരേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകര്‍ വനത്തില്‍ വിടുകയായിരുന്നു.

സൂരജും പാമ്ബ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിക്കുന്നു. കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ സൂരജ് ശ്രമിക്കുമെന്ന സംശയമാണ് പൊലീസിനുള്ളത്. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴയ്ക്കാന്‍ ആദ്യഘട്ടത്തില്‍ സൂരജും സുരേഷും ശ്രമിച്ചിരുന്നു.

നാല് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്ബുകള്‍ പക്കലുണ്ടെന്നും ഏതിനെയാണ് സൂരജിന് നല്‍കിയത് എന്നത് ഓര്‍മയില്ലെന്നുമാണ് സുരേഷ് ആദ്യം നല്‍കിയ മൊഴി. ഇത് അനുസരിച്ച്‌ നാലിടത്തും പൊലീസ് തെളിവെടുപ്പ് നടത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. ചില ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലവും ലഭിച്ചു. വാവ സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ സഹായവും ഇക്കാര്യത്തില്‍ പൊലീസിന് ലഭിച്ചു. മൂര്‍ഖനെയും അണലിയെയുമാണ് സുരേഷ് സൂരജിന് കൈമാറിയത്.

സൂരജിനെ അടൂര്‍ പറക്കോടുള്ള വീട്ടില്‍ എത്തിച്ച്‌ വനം വകുപ്പ് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിന് രണ്ടാം പ്രതി സുരേഷ് പാമ്ബിനെ ആദ്യം കൈമാറിയത് സൂരജിന്റെ വീടിന് സമീപത്തു വച്ചെന്ന് വനം വകുപ്പ് കണ്ടെത്തി. ഒന്നിലധികം തവണ സൂരജിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നായിരുന്നു സുരേഷിന്റെ മൊഴി. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 937 വകുപ്പ് ചുമത്തിയാണ് ഉത്ര കൊലക്കേസില്‍ പ്രതികളായ സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇരുവരേയും ഇന്ന് അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അണലിയെ ഉപയോഗിച്ച്‌ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രീതി പ്രതി സൂരജ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ച്‌ നല്‍കി. ആദ്യ ശ്രമം നടക്കാതെ പോയപ്പോള്‍ പാമ്ബിനെ ഉപേക്ഷിച്ച സ്ഥലവും വനം വകുപ്പിന് കാണിച്ചു കൊടുത്തു.

ALSO READ: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

അഞ്ചലില്‍ വെച്ച്‌ ഉത്രയെ കടിപ്പിച്ച മൂര്‍ഖനെ ഏനാത്ത് പാലത്തില്‍ വെച്ചാണ് കൈമാറിയതെന്ന് സുരേഷ് വനം വകുപ്പിനോടും സമ്മതിച്ചു. ആദ്യ ശ്രമം പാളിയപ്പോള്‍ തന്നെ അടുത്ത പാമ്ബിനായി സൂരജ് തന്നെ വിളിച്ചുവെന്നും സുരേഷ് വനം വകുപ്പിനോട് പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ് നിയോഗിച്ച ഗവേഷകന്റ സാനിധ്യവും തെളിവെടുപ്പില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button