Latest NewsNewsIndia

കോവിഡ്-19 ; ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഡൽഹിയിൽ ചിത്സയിലായിരുന്ന മലയാളി മരിച്ചു. ഡൽഹി ഹൈക്കോടതി ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് മരിച്ചത്. ഡൽഹി ദിൽഷാദ് കോളനിയിൽ താമസിക്കുകയായിരുന്നു രാജീവ്.

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകരടക്കം നിരവധി മലയാളികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെ ആകെ 2035 പേരാണ് രോഗബാധിതരായി മരിച്ചത്. അതേ സമയം ഡൽഹിയിൽ  രോഗബാധിതരുടെ എണ്ണം അൻപത്തിമൂവായിരം കടന്നു. സംസ്ഥാനത്ത് ആരോഗ്യ മന്ത്രിക്കടക്കം കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button