COVID 19Latest NewsCricketNewsSports

ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; കോവിഡ് 19 ബാധിതനാണെന്ന വാര്‍ത്തകള്‍ തള്ളി ഗാംഗുലിയുടെ സഹോദരന്‍

കൊല്‍ക്കത്ത: കോവിഡ് 19 ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറയും മുന്‍ രഞ്ജി ക്രിക്കറ്റ് താരവുമായ സ്നേഹാസിഷ് ഗാംഗുലി. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തനിക്ക് രോഗമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യകതമാക്കി. പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, സ്‌നേഹസിഷിന്റെ കുടുംബാംഗങ്ങളായ ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ കോവിഡ് പോസിറ്റീവായി സ്വകാര്യ ആശുപത്രിയിലാണ്

ഞാന്‍ തികച്ചും ആരോഗ്യവാനാണ്, എല്ലാ ദിവസവും ഓഫീസില്‍ പോകുന്നു. എന്റെ അസുഖത്തെക്കുറിച്ച് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്, ഈ പ്രയാസകരമായ സമയങ്ങളില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിച്ചിരുന്നില്ല, എന്ന് സ്നേഹാസിഷ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ സ്നേഹാസിഷിന് കോവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം ഐസൊലേഷനില്‍ കഴിയുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്‌നേഹസിഷ് കുടുംബത്തോടൊപ്പം മോമിന്‍പൂരിലാണ് താമസിക്കുന്നത്, ഗാംഗുലി നഗരത്തിലെ ബെഹാലയിലെ തന്റെ പൂര്‍വ്വിക വീട്ടിലുമാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button