Latest NewsNewsIndia

ആയുധങ്ങളും ടാങ്കുകളും വിന്യസിച്ച് ചൈന: ഇന്ത്യന്‍ യുദ്ധവിമാനങ്ങളും സജ്ജം: സൈനിക നീക്കങ്ങള്‍ തുടരുന്നു

ന്യൂഡൽഹി: അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടരുന്നു. അതിര്‍ത്തിയായ ദെപ്സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യവും ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങളും എത്തി. ശ്രീനഗർ, ലേ, അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിൽ വ്യോമസേന പടയൊരുക്കം നടത്തുന്നുണ്ട്.

Read also: കഴുത്തിൽ കത്തി കൊണ്ടുള്ള മുറിവ്: മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത രീതിയിൽ വികൃതം: ചൈന നടത്തിയത് പ്രാകൃതവും അതിക്രൂരവുമായ ആക്രമണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഗൽവാൻ, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണ് സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button