ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ചികിത്സ സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി മുഖ്യമന്ത്രിയും തമ്മില്‍ വീണ്ടും വാക്പോര് .
ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ മുന്‍പ് അഞ്ച് ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഏര്‍പ്പെടുത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഉത്തരവിനെതിരെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. വെളളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ആം ആദ്മി പാര്‍ട്ടിക്ക് രൂക്ഷമായ എതിര്‍പ്പാണുളളത്.
read also : കോവിഡ് രോഗ മുക്തി നിരക്ക് 54.12 ശതമാനം; ഇന്ത്യയിൽ രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ
ഇന്ത്യന്‍ കൗണ്‍ലില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശമനുസരിച്ച് രാജ്യത്ത് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയാം എന്ന് പറയുമ്പോള്‍ ഡല്‍ഹിക്ക് മാത്രം പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ എന്തിന് കെജ്രിവാള് ചോദിച്ചു. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കെജ്രിവാള് ചോദ്യം ഉന്നയിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments