ചെങ്ങന്നൂര്‍ • കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പകൽകൊള്ളയ്ക്കതിരെ,
പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കെതിരെ ബിജെപി ചെങ്ങന്നൂരിൽ പ്രത്യക്ഷ സമരം നടത്തി.
വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി ഉപേക്ഷിച്ച് പ്രവാസികളുടെ മടങ്ങിവരവ് യാഥാർഥ്യമാക്കണമെന്ന് ബിജെപി ജില്ല സെൽ കോർഡിനേറ്റർ ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.
കോവിഡിൻ്റെ മറവിൽ സർക്കാർ വൻ കൊള്ളയാണ് നടത്തുന്നത്. എല്ലാതരത്തിലും അഴിമതിയുടെ കൂത്തരങ്ങായി പിണറായി വിജയൻ സർക്കാർ മാറി കഴിഞ്ഞു. കേരളം ആത്മഹത്യകളുടെ നാടായി മാറുന്നു. പഠിക്കാൻ പറ്റാത്ത മനോവിഷമത്തിൽ വളാഞ്ചേരിയിൽ ദേവിക എന്ന കുട്ടിയുടെ ആത്മഹത്യയും, എറണാകുളത്ത് 15 കാരി നാട്ടിലേക്ക് വരാൻ സാധിക്കാത്ത മനോവിഷമത്തിൽ സർക്കാറിനെ നിശിതമായി വിമർശിച്ച് ചെന്നൈയിൽ വടകര സ്വദേശിയുടെ ആത്മഹത്യ, തിരുവനന്തപുരത്ത് രണ്ട് പേർ കൊറോണാനിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തു ഇത്തരം ആത്മഹത്യകൾ എല്ലാം സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരിയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധത്തിലെ പാളിച്ചയിലും അഴിമതിയിലും കോവിഡിന്റെ മറവിൽ നടക്കുന്ന പകൽ കൊള്ളയ്ക്കും എതിരെ ബി. ജെ. പി. ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് സതീഷ് ചെറുവല്ലൂർ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജന:സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശ്ശേരി, സംസ്ഥാന സമിതിയംഗം എം.എ ഹരികുമാർ, നിയോജക മണ്ഡലം ഭാരവാഹികളായ വി.ബിനുരാജ്, കെ.സത്യപാലൻ, സതീഷ് കൃഷ്ണൻ, അനീഷ് മുളക്കുഴ, മനു കൃഷ്ണൻ, ലേഖ അജിത്ത്, സ്മിത ജയൻ, മോഹൻകുമാർ, രോഹിത്ത് രാജ്,
അജി.ആർ.നായർ, സുഷമ ശ്രീകുമാർ, അനിൽ ജോൺ, സന്തോഷ് കൊച്ചു കണ്ണാട്ട്,
ശ്രീനാഥ് പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
Post Your Comments