ചെങ്കണ്ണും കോവിഡ് ബാധയുടെ പ്രാഥമിക ലക്ഷണമാണെന്ന് പഠനറിപ്പോർട്ട്. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം കണ്ണുകൾ ചുവക്കുന്നതും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ‘കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്മോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്. കാനഡയില്‍ ചെങ്കണ്ണിന് ചികിത്സ തേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്.
Read also:സംസ്ഥാനത്ത് സമൂഹ വ്യാപനമോ? ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികൾ
കോവിഡ് സ്ഥിരീകരിച്ചവരില്‍ ചിലര്‍ ചെങ്കണ്ണ് ലക്ഷണവും കാണിക്കുന്നുണ്ടെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. കോവിഡ് കേസുകളില്‍ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസര്‍ കാര്‍ലോസ് സൊളാര്‍ട്ടി അറിയിച്ചു. കോവിഡ് ബാധിതനായ ഒരാള്‍ പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ ചെങ്കണ്ണ് ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments