KeralaLatest NewsNews

നിപ രാജകുമാരി, കോവിഡ് റാണി പരാമർശം: മുല്ലപ്പള്ളിക്കെതിരെ പാർട്ടിയിൽ അതൃപ്‌തി

ആരോഗ്യമന്ത്രി കെ. കെ ശൈലജയ്‌ക്കെതിരെയുള്ള പരാമർശത്തിൽ പാർട്ടിയിൽ അതൃപ്‌തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിപരമായ പരാമർശം പാടില്ലായിരുന്നുവെന്നും മുല്ലപ്പള്ളി തന്നെ ഇക്കാര്യം വിശദീകരിക്കട്ടെയെന്നും കോൺഗ്രസിൽ പൊതുധാരണ. ഇന്നലെയാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ‘നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കോവിഡ് റാണി’ എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button